
ഗാർഹിക പാചകവാതക വില വർധനവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രാജ്യത്തെ തൊഴിൽ നഷ്ടവും വിലക്കയറ്റവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പ്രധാന ചർച്ചാവിഷയമാക്കുമെന്നും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി റിമാൻഡിൽ
സർക്കാർ നടപ്പിലാക്കിയ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സിയിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി മറുപടി നൽകി. സാധാരണ ഗതിയിൽ എല്ലാ സർക്കാരുകളും മറ്റ് സംസ്ഥാനങ്ങളും ചെയ്യുന്ന കാര്യമാണിതെന്നും ചെയ്ത കാര്യങ്ങൾ ജനങ്ങളോട് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഫണ്ട് ഉപയോഗിച്ച് കേരള സർക്കാരിനെതിരെ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

