
രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ. ആകെയുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ഇൽ നിന്ന് 850 ആയി വർധിപ്പിക്കും. ഇതിൽ സംസ്ഥാനങ്ങൾക്ക് 815 സീറ്റും ബാക്കി 35 സീറ്റുകൾ കേന്ദ്ര ഭരണം പ്രദേശങ്ങളിലുമായിരിക്കും. ഈ വിഷയയുമായി ബന്ധപ്പെട്ട ബില്ലുകൾ കേന്ദ്രം വ്യാഴാഴ്ച അവതരിപ്പിക്കും.
ഭേദഗതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും, കരട് നിയമനിർമ്മാണത്തിന്റെ പകർപ്പുകൾ ആദ്യമായി ആണ് എംപിമാരുമായി പങ്കിട്ടത്. ലോക്‌സഭയുടെ നിലവിലെ സീറ്റ് ഘടന 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ളതാണ്. 2001-ലെ 84-ാമത് ഭേദഗതി നിയമം അനുസരിച്ച്, 2026-ന് ശേഷമുള്ള ആദ്യ സെൻസസ് വരെ മണ്ഡല അതിർത്തികൾ മരവിപ്പിച്ചിരുന്നു.
ലോക്സഭയിൽ 33% വനിതാ സംവരണം ഉറപ്പു വരുത്താൻ ആണ് സീറ്റുകളുടെ എണ്ണം വിവർധിപ്പിക്കുന്നതെന്നാണ് ഭാഷ്യം. എന്നാൽ ഏകപക്ഷീയവും തിരക്ക് പിടിച്ചുമുള്ള ഈ നീക്കം പ്രതിപക്ഷ പാർട്ടികളിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ സീറ്റുകളുടെ വരവോടെ ലോക്സഭയിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വര്ധിക്കുമെന്നാണ് വ്യാപകമായ ആശങ്ക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

