സംസ്ഥാന പങ്കാളിത്തത്തോടെ നടത്തുന്ന വികസന പദ്ധതികൾ കേന്ദ്രത്തിന്റേതാക്കി മാറ്റുന്നതിൽ കടുത്ത പ്രതിഷേധം’: മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാന പങ്കാളിത്തത്തോടെ നടത്തുന്ന വികസന പദ്ധതികൾ കേന്ദ്രത്തിന്റേത് മാത്രമായി മാറ്റുന്നതിൽ പ്രതിഷേധവുമായി മന്ത്രി കെ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാതെയാണ് പല പദ്ധതികളും കേന്ദ്രം നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തി പൈങ്കുളം റെയിൽവേ മേൽപാലം നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:പോത്തുമായി കൂട്ടിയിടിച്ചു; ട്രെയിൻ പാളം തെറ്റി അപകടം

‘ചടങ്ങിൽ വഴിപോക്കനെ പോലെ വന്നു കയറേണ്ട സ്ഥിതിയാണ് ജനപ്രതിനിധിയും മന്ത്രിയുമായ തനിക്കുണ്ടായത്. മേൽപാലം നിർമ്മാണത്തിനുള്ള കരാർനടപടിയോ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളോ ഇല്ലാതെയാണ് അമൃത് ഭാരത് പദ്ധതിയുടെ പേരിൽ നിർമാണോദ്ഘാടനം നടത്തുന്നത്’-മന്ത്രി കെ രാധാകൃഷ്ണൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News