റബ്ബർ കർഷകരെ കൈവിട്ട് കേന്ദ്രസർക്കാർ; റബ്ബറിന്റെ വില 300 രൂപയായി ഉയർത്തൽ പരിഗണനയില്ലെന്ന് കേന്ദ്രമന്ത്രി

റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അനുപ്രിയ പട്ടേൽ ഗവൺമെന്റ് നിലപാട് വ്യക്തമാക്കിയത്.

ALSO READ: പ്രണവ് ചിത്രവും ‘ചെന്നൈ’ പടമായിരിക്കും; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ൽ നിന്ന് 30 ശതമാനമാക്കി ഉയർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. ഇറക്കുമതി ചെയ്ത റബ്ബർ 6 മാസത്തിനുള്ളിൽ തന്നെ ഉപയോഗിക്കണമെന്നും കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ൽ നിന്നും 25 ശതമാനം ആകിയതയും മന്ത്രി പറഞ്ഞു. നിലവിൽ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബർ ഇറക്കുമതി ചെയ്യാനുള്ള അനുമതി നൽകിയിരിക്കുന്നത്.

ALSO READ: കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്കായി അഭ്യർത്ഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചു പരാമർശിച്ച മന്ത്രി റബ്ബർ കർഷകർക്കായി സബ്‌സിഡികളും റബ്ബർ ടാപ്പിംഗിനും ലാടെക്സ് നിർമാണത്തിനും ആയി പരിശീലനപരിപാടികളും റബ്ബർ ബോർഡ് വഴി ലഭ്യമാക്കുമെന്നും പറഞ്ഞു. 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ റബ്ബർ സംഭരിക്കുക, റബ്ബറിനെ കാർഷികവിളയായി പ്രഖ്യാപിക്കുക എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ കർഷകർ നിരന്തരം ഉയർത്തുന്നതാണ്. എന്നാൽ അവ പരിഗണിക്കില്ലെന്ന് ഉറച്ചുപറഞ്ഞതോടെ റബർ കർഷകരെ കേന്ദ്രസർക്കാർ തഴയുകയാണെന്ന വാദം ശരിയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News