വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാർട്ട് വാച്ച്

പ്രഭാതസവാരിക്കിടെ യു എസ് വ്യവസായിക്ക് ഹൃദയാഘാതം. ഹോക്കി വെയ്ൽസ് എന്ന കമ്പനിയുടെ സി ഇ ഓ ആയ പോൾ വാഫാം ആണ് ഹൃദയാഘാതത്തെ സ്മാർട്ട് വാച്ചിന്റെ സഹായത്തോടെ അതിജീവിച്ചത്. താമസസ്ഥലമായ സ്വാൻസിയിലെ മോറിസ്‌റ്റണിൽ പ്രഭാതസവാരിക്കിറങ്ങിയ പോളിന് വ്യായാമത്തിനിടയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൈയിലുണ്ടായിരുന്ന സ്മാർട്ട് വാച്ചിലൂടെ ഭാര്യയെ വിളിച്ചറിയിച്ചതാണ് രക്ഷയായത്.

ALSO READ: യു എസ്സിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

സാധാരണഗതിയിൽ വ്യായാമത്തിനിറങ്ങുമ്പോൾ ഫോൺ കൊണ്ടുപോകാറില്ല. നെഞ്ചുവേദന കടുത്തതോടെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യ എത്തി പോളിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് തനിക്ക് ഹൃദയാഘാതമാണ് ഉണ്ടായതെന്ന് പോൾ അറിയുന്നത്.

ALSO READ: ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കൊഹ്ലി 

സ്മാർട്ട് വാച്ച് ഉണ്ടായതുകൊണ്ടുമാത്രമാണ് ഭാര്യയെ തക്കസമയത്ത് വിവരമറിയിക്കാൻ സാധിച്ചതെന്നു പോൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here