ഈയത്തെ സ്വർണമാക്കി മാറ്റി സേണിലെ ശാസ്ത്രജ്ഞർ

Large Hadron Collider

സ്വർണത്തെ ഈയമാക്കി മാറ്റാനുള്ള മനുഷ്യന്റെ നൂറ്റാണ്ടുകളായുള്ള ശ്രമത്തിന് അവസാനം കണ്ടെത്തി അധുനിക ശാസ്ത്രലോകം. സാധാരണലോഹമായ ഈയത്തെ സ്വർണമാക്കി മാറ്റുക എന്നത് മധ്യകാല ആല്‍ക്കെമിസ്റ്റുകളുടെ സ്വപ്നങ്ങളിലൊന്നായിരുന്നു. ഇപ്പോൾ ഇത് യാഥാർഥ്യമാക്കിയിരിക്കുന്നത് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (LHC) ഭൗതികശാസ്ത്രജ്ഞരാണ്.

ALICE (A Large Ion Collider Experiment) പ്രൊജക്ടിന്റെ ഭാ​ഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. ഫിസിക്കല്‍ റിവ്യൂ ജേണല്‍സില്‍ പ്രസിദ്ധീകരിച്ച ALICE കൊളാബറേഷന്‍ റിപ്പോര്‍ട്ടില്‍ സേണിന്റെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈയത്തിന്റെ അണുകേന്ദ്രങ്ങളുടെ അതിതീവ്ര കൂട്ടിയിടികളില്‍, സ്വര്‍ണ്ണത്തിന്റെ അണുകേന്ദ്രങ്ങള്‍ രൂപം കൊള്ളുന്നതായാണ് പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്.

Also Read: ഇന്റർനാഷണൽ സയന്റിഫിക് സ്റ്റേഷൻ ഓൺ ദി മൂൺ: ചന്ദ്രനിൽ പവർ പ്ലാന്റ് നിർമിക്കാൻ ഒന്നിച്ച് റഷ്യയും ചൈനയും

സ്വർണം മുമ്പും കൃത്രിമമായി ശാസ്ത്രലോകം മുമ്പും നിർമിച്ചിട്ടുണ്ടെങ്കിലും അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി വഴി ഈയത്തെ സ്വർണമാക്കി മാറ്റുന്നത് ആദ്യമായിട്ടായിരുന്നു.

ആദ്യകാലഘട്ടത്തിൽ രാസപരമായ പരീക്ഷണങ്ങളിലൂടെയായിരുന്നു ഈയത്തെ സ്വർണമാക്കി മാറ്റാൻ ശ്രമിച്ചിരുന്നത്. എന്നാൽ രാസപരമായി രീതിയിൽ ഈയത്തെ മഞ്ഞലോഹമാക്കി മാറ്റാൻ കഴിയില്ലെന്ന കാര്യം കാലങ്ങൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. താരതമ്യേന സുലഭമായി ലഭിക്കുന്ന ഈയം സ്വർണത്തിന്റെ അതേ സാന്ദ്രതയുള്ളതിനാലാണ് ഈയത്തെ സ്വർണമാക്കി മാറ്റുന്ന പരീക്ഷണങ്ങളിൽ ആദ്യകാലഘട്ടത്തിലെ മനുഷ്യർ ഏർപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News