
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബൗളിങ് നിരയിലെ പ്രമുഖ സാന്നിധ്യമാണ് യൂസ് വേന്ദ്ര ചെഹല്‍. കഴിഞ്ഞമാസമാണ് ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബോളറായി ചെഹല്‍ മാറിയത്. മാതൃദിനത്തില്‍ തന്റെ വിജയം അമ്മയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് താരമായ ചെഹല്‍.
”ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ കായികവിനോദത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തുമായിരുന്നു. എല്ലാ ഒരുക്കാന്‍ ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് എന്റെ അമ്മ (സുനിത ചെഹല്‍) എഴുന്നേല്‍ക്കുമായിരുന്നു. എനിക്ക് വേണ്ടി അവര്‍ തയ്യാറാക്കുന്ന ഡയറ്റ് ഞങ്ങള്‍ കൃത്യമായി പിന്തുടരുമായിരുന്നു. ഇപ്പോഴും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ എന്റെ അമ്മ എപ്പോഴും എന്നെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും”- ചെഹല്‍ എഴുതി.
Also Read: ഐപിഎല്ലിൽ പുതിയ സിക്സർ രാജാവ്? വൈഭവ് സൂര്യവംശിയുടെ പേരിൽ പുതിയ റെക്കോർഡ്
ചെഹലിനെപ്പറ്റി അമ്മ സുനിത ചെഹല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാധ്യമപ്രവര്‍ത്തകയായ മേധ ശ്രി ദഹിയയുമായി സംസാരിക്കവേയാണ് സുനിത ചെഹലിനെപ്പറ്റി മനസുതുറന്നത്. എപ്പോഴും കഠിനാധ്വാനം ചെയ്യുകയും ആത്മാര്‍ഥത ഉള്ളവനുമായിരുന്നു ചെഹല്‍. കുട്ടിയായിരുന്നപ്പോഴും രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുമായിരുന്നു. എന്നാല്‍ മാത്രമേ മുതിര്‍ന്ന കുട്ടികള്‍ അവനെ കളിക്കാന്‍ കൊണ്ടുപോകുമായിരുന്നുള്ളൂ. അതിനാല്‍ അവന്‍ എപ്പോഴും സ്വന്തംനിലയില്‍ റെഡിയാകുമായിരുന്നു. എപ്പോഴും ക്രിക്കറ്റായിരുന്നു ചെഹലിന്റെ പാഷന്‍. മറ്റെല്ലാ കൂട്ടികളെയും പോലെ ചെഹലും കുരുത്തംകെട്ടവനായിരുന്നു. എന്നാല്‍ അവനു മോശം ശീലങ്ങള്‍ ഉണ്ടാകാതിരിക്കാനും മോശം കൂട്ടുകെട്ടിലേക്ക് പോകാതിരിക്കാനും വേണ്ടി അവനെ ഞങ്ങള്‍ സ്‌പോര്‍ട്‌സിലേക്ക് കൊണ്ടുവന്നു. കഠിനാധ്വാനവും ലക്ഷ്യബോധവും കൊണ്ട് അവന്‍ ചരിത്രം സൃഷ്ടിച്ചു. തിരക്കായപ്പോഴും അവന്‍ മറ്റുള്ളവരുടെ കാര്യവും പരിഗണിച്ചു. ഞങ്ങളുടെ കൂടെ ചെലവഴിക്കാനും അവന്‍ സമയം കണ്ടെത്തി. അതിനാല്‍ അവനെയോര്‍ത്ത് ഞങ്ങള്‍ക്കൊല്ലം ഏറെ അഭിമാനമാണെന്നും സുനിത ചെഹല്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

