മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടി ദേശീയ വനിത കമ്മീഷന്‍. സ്വമേധയാ എടുത്ത കേസിലാണ് വനിതാ കമ്മീഷന്റെ നടപടി. നാല് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു.

Also Read- ‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

ഏറ്റവും കടുത്ത വാക്കുകളില്‍ അപലപിക്കേണ്ട സംഭവമാണ് മണിപ്പൂരിലുണ്ടായിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷിക്ക് അയച്ച കത്തില്‍ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കണം. സമയോചിതമായി അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

Also Read- മണിപ്പൂരിൽ ആദിവാസി സ്ത്രീകൾക്ക് നേരെ നടന്ന സംഭവം അതി ദാരുണവും ക്രൂരവുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ മെയ് നാലിന് നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അതിക്രമ വിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News