പാലാ നഗരസഭയിലെ തർക്കം; കൗൺസിൽ യോഗത്തിൽ നിന്നും ഒളിച്ചോടി ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം

പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്നും ഒളിച്ചോടി ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം. UDF ലെ തർക്കങ്ങൾക്കുശേഷം ചേർന്ന നഗരസഭാ യോഗം കൂടിയത് ഒന്നര മിനിറ്റ് മാത്രം. സ്വതന്ത്ര മുന്നണി കോൺഗ്രസിന് കീഴടങ്ങിയശേഷമുള്ള ആദ്യ യോഗത്തിലായിരുന്നു നാടകീയ രംഗങ്ങൾ.

കോൺഗ്രസും- സ്വതന്ത്ര മുന്നണിയും തമ്മിലുള്ള തർക്കമാണ് പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. തർക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിനായി ജില്ലാ നേതൃത്വം ഇടപെട്ടു. ഇതിനുശേഷമായിരുന്നു കൗൺസിൽ യോഗം ചേരാനുള്ള തീരുമാനം. പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിൽ പ്രശ്നത്തിന് കാരണമാക്കിയ ഓട്ടോ സ്റ്റാൻഡ് നിലനിർത്താൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി ചെയർപേഴ്സൺ യോഗത്തിൽ വായിച്ചു. തീരുമാനം വായിച്ചശേഷം പ്രതിപക്ഷം സംസാരിക്കുന്നതിന് മുമ്പ് തന്നെ ദിയ ഇറങ്ങിപ്പോയി. വിവാദങ്ങളെ കുറിച്ച് പറയാതിരിക്കാൻ ചെയർപേഴ്സൺ ഒളിച്ചോടിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു

Also Read: എം ജി സർവ്വകലാശാലയിൽ പുതുതായി രൂപീകരിച്ച പഠന ബോർഡുകളിലും ചാൻസിലറുടെ ഇടപെടൽ

നേരത്തെ ഓട്ടോ സ്റ്റാൻ്റിനെ ചൊല്ലി കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസും, ബിനു പുളിക്കങ്കണ്ടവും തമ്മിൽ കയ്യേറ്റം ഉണ്ടായി. പിന്നാലെ ബിജു മാത്യു പോലീസിൽ പരാതി നൽകി. തൻറെ വാച്ച് ബിജു മോഷ്ടിച്ചത് ചൂണ്ടിക്കാണിച്ചു ദിയ മോഷണ പരാതിയും നൽകി. ഇതോടെ നഗരസഭരണം പ്രതിസന്ധിയിലായി. പിന്നാലെ നേതൃത്വം ഇടപെട്ടു. കോൺഗ്രസ് ഉന്നയിച്ച നാല് കാര്യങ്ങളും ഏകപക്ഷീയമായി സ്വതന്ത്ര മുന്നണി അംഗീകരിച്ചതോടെയാണ് താൽക്കാലിക വെടിതരത്തൽ ഉണ്ടായത്. എങ്കിലും ഇരുവിഭാഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് നഗരസഭയിൽ നടന്ന സംഭവവികാസങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News