ഇടുക്കി പൂപ്പാറയില്‍ വാഹനം ഇടിച്ചത് ചക്കക്കൊമ്പനെയെന്ന് വനംവകുപ്പ്

ഇടുക്കി പൂപ്പാറയില്‍ വാഹനം ഇടിച്ചത് ചക്കക്കൊമ്പനെയെന്ന് വനംവകുപ്പ്. ആനയ്ക്ക് സാരമായ പരുക്കുകളില്ല. ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും ഒരാഴ്ചയോളം നിരീക്ഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ ഓടിക്കുന്നതിനിടെ ദേശീയപാതയിലേക്ക് ഇറങ്ങിയ ആനയെ അതുവഴി വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകരുകയും യാത്രക്കാരായ രാജകുമാരി സ്വദേശികളായ നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ തേനിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here