കെഎസ്‌ആർടിസി ചലോ ആപ്പ്; സ്ഥിരം യാത്രക്കാർക്ക്‌ സൗജന്യയാത്ര ഉണ്ടാവുമോ?

ഡിജിറ്റൽ പണമിടപാടിന്‌ സൗകര്യം ഒരുക്കുന്ന പദ്ധതിയോടൊപ്പം കെഎസ്‌ആർടിസി ബസിൽ സ്ഥിരം യാത്രക്കാർക്ക്‌ സൗജന്യങ്ങളും ഒരുക്കാൻ ആലോചന. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി ഡിജിറ്റലായി​ ടിക്കറ്റ്‌ ചാർജ്‌ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കാൻ കെഎസ്‌ആർടിസിക്ക്‌ കരാറുണ്ട്‌. നേരിട്ട്‌ ടിക്കറ്റിന്റെ പണം വാങ്ങുന്നതിനൊപ്പം യാത്രക്കാരുടെ കയ്യിൽ നിന്നും ടിക്കറ്റ്‌ ചാർജ്‌ ഡിജിറ്റൽ രൂപത്തിലും വാങ്ങാനുള്ള പദ്ധതിയാണ്. പുതിയ ട്രാവൽ കാർഡുകൾ ചലോ ആപ് വഴി അവതരിപ്പിച്ച്‌ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്‌ നിശ്ചിതയാത്രകൾ സൗജന്യമായി അനുവദിക്കാനാണ്‌ ആലോചന നടക്കുന്നത്‌.

ALSO READ: അമ്മയെക്കാള്‍ സുന്ദരിയായി താരപുത്രി ;സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞാറ്റ

ഇളവുകളുടെ കാര്യത്തിൽ ചർച്ചകൾ പലവിധമാണ്. ഒരു മാസം ഒരേറൂട്ടിൽ 20 യാത്ര ചെയ്യുന്നവർക്ക്‌ സൗജന്യമായി രണ്ടുദിവസം രണ്ടുയാത്ര, ഒരു മാസം ബംഗളൂരുവിലേക്ക്‌ എട്ടു യാത്ര ചെയ്യുന്നവർക്ക്‌ രണ്ടുയാത്ര സൗജന്യം തുടങ്ങിയ ഇളവുകൾ ആണ് ചർച്ചകളിൽ. യാത്രക്കാരുടെ സമീപമുള്ള ബസും വാഹനത്തിലെ തിരക്കുംമറ്റും ഡിജിറ്റൽ പണമിടപാടിനായി തയ്യാറാക്കുന്ന ആപ് വരുന്നതോടെ യാത്രക്കാർക്ക്‌ മുൻകൂട്ടി അറിയാനുള്ള അവസരവുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News