ദോശയുടെ കൂടെ കഴിക്കാൻ സാമ്പാറും ചട്ണിയുമില്ലേ? ഈ ചമ്മന്തി പൊടി ട്രൈ ചെയ്യൂ

തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന എളുപ്പവും ലളിതവുമായ ഒരു ദക്ഷിണേന്ത്യൻ വിഭവമാണ് ചമ്മന്തി പൊടി. ദോശ, ഉപ്പുമാവ്,ഇഡ്ഡലി തുടങ്ങിയ പ്രഭാത ഭക്ഷണങ്ങൾക്ക് ചമ്മന്തിപൊടി ഒരു നല്ല കോമ്പിനേഷൻ ആണ്. വേണമെങ്കിൽ അച്ചാറിനു പകരമായും ചോറിന്റെ കൂടെ നമുക്ക് ചമ്മന്തി പൊടി കഴിക്കാം.

ചമ്മന്തി പൊടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:

2 കപ്പ് തേങ്ങ ചിരകിയത്

¼ കപ്പ് ഉഴുന്ന് പരിപ്പ്

7 ചുവന്നമുളക്

ഒരുപിടി കറിവേപ്പില

നാരങ്ങാ വലുപ്പത്തിൽ പുളി

ഒരു നുള്ള് കായം

½ ടീസ്പൂൺ ഉപ്പ്

ഉണ്ടാക്കുന്ന വിധം:

ഒരു വലിയ കടായിയിൽ 2 കപ്പ് തേങ്ങ ചേർത്ത് മീഡിയം തീയിൽ 2-3 മിനിറ്റ് വറുക്കുക. തേങ്ങാ നന്നായി വറുത്ത് വരുമ്പോൾ ¼ കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് മീഡിയം തീയിൽ വറുക്കുക. രണ്ടും നിറം ചെറുതായി മാറുന്നതുവരെ വറുക്കുക. ശേഷം
7 ഉണക്കമുളകും ഒരുപിടി കറിവേപ്പിലയും ചേർക്കുക. തേങ്ങ വറുത്തത് സ്വർണ നിറമാകുന്നതു വരെ വറുക്കുക. ഈ മിശ്രിതം പൂർണ്ണമായും തണുത്ത ശേഷം മിക്സിയിലേക്ക് മാറ്റുക. മിക്സിയിലേക്ക് നാരങ്ങാ വലുപ്പത്തിൽ പുളി, ഒരു നുള്ള് കായം, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നന്നായി പൊടിയാവുന്നത് വരെ പൊടിച്ചെടുക്കുക. രുചികരമായ ചമ്മന്തി പൊടി തയ്യാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News