ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാര്‍ഖണ്ഡിന്റെ ഏഴാമത്തെ മുഖ്യമന്ത്രി ആണ് ചംപൈ സോറൻ.  അധികാരമേറ്റ് 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണം. സോറന് പിന്തുണയുമായി 48 എംഎൽഎമാർ രംഗത്തുണ്ട്. മന്ത്രിസഭാ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച ചംപയ് സോറനെ ഗവർണർ ഇന്നലെ മടക്കി അയച്ചിരുന്നു. ഭരണ കക്ഷി എം. എൽ. എ മാരെ വരുതിയിലാക്കാൻ ഒരു വശത്ത് ബി. ജെ. പിയുടെ ശ്രമം അണിയറയിൽ നടക്കുന്നതിനാൽ വരുന്ന ദിവസങ്ങൾ നിർണായകമായിരിക്കും എന്ന് തന്നെയാണ് സൂചന.

ALSO READ: രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നു: ജിയോ ബേബി

അതേസമയം എംഎൽഎ മാരെ റാഞ്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെ എം എം ശ്രമം പരാജയപ്പെട്ടു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെയാണ് എം എൽ എ മാരെ ഹൈദരാബാദിലേക്ക് മാറ്റാൻ സാധിക്കാതെ പോയത്. അതിനിടെ മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ നാളെ വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും.

ALSO READ: ഓര്‍മ്മപ്പൂക്കള്‍…കൊച്ചിന്‍ ഹനീഫയുടെ സ്മരണകളില്‍ മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News