വള്ളംകളി അപകടം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് കൈരളി ന്യൂസ് സംഘം

ചമ്പക്കുളം മൂലം വള്ളംകളിയ്ക്കിടെ ഉണ്ടായ ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കുചേര്‍ന്ന് കൈരളി ന്യൂസ് സംഘവും. ആലപ്പുഴ ബ്യൂറോ ചീഫ് എച്ച്. ഷാജഹാനും സംഘവുമാണ് റിപ്പോര്‍ട്ടിങിനിടെ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത്.

റിപ്പോര്‍ട്ടര്‍ ഷാജഹാനും ക്യാമറ പേഴ്‌സണ്‍ ദീപക്കും മറ്റൊരു വള്ളത്തില്‍ അപകട സ്ഥലത്തേക്ക് എത്തുമ്പോ‍ഴാണ് അപകടത്തില്‍പെട്ട സ്ത്രീ മറിഞ്ഞ വെള്ളത്തില്‍ മുങ്ങുന്ന കാ‍ഴ്ച കണ്ടത്.

ഉടന്‍ തന്നെ കൈരളി ന്യൂസ് സംഘം തങ്ങളുടെ വള്ളം അവരുടെ അടുത്തേക്ക് അടുപ്പിക്കുകയും ഷാജഹാന്‍ അവര്‍ക്ക് പിടിക്കാന്‍ കൈ നീട്ടുകയും ചെയ്തു. മിനിറ്റുകളോളം ഷാജഹാന്‍റെ കയ്യില്‍ പിടിച്ചു കിടന്ന അവരെ മറ്റൊരാള്‍ കൂടി എത്തി വള്ളത്തിലേക്ക് വലിച്ചു   കയറ്റുകയായിരുന്നു. പിന്നീട് അവരെ ചമ്പക്കുളം ആശുപത്രിയിലേക്ക് മാറ്റി.

കാട്ടില്‍ മേക്കതില്‍ എന്ന വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ എല്ലാവരെയും സുരക്ഷതിമായി കരയ്ക്കെത്തിക്കാന്‍ ക‍ഴിഞ്ഞു.

30പേര്‍ ഉണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തു‍ഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here