ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ; ചുണ്ടൻവള്ളങ്ങൾ അടക്കം നിരവധി ചെറുവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും

കേരളത്തിലെ വള്ളംകളികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. 6 ചുണ്ടൻവള്ളങ്ങൾ അടക്കം നിരവധി ചെറുവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് പമ്പയാറ്റിൽ മത്സര വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ഭാഗമായാണ് മത്സര വള്ളംകളി നടക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

വള്ളംകളിയുടെ അനുബന്ധിച്ച് കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് 400 ലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് ആണ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്.

ALSO READ: കൊച്ചിയില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അരി പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News