ചമ്പക്കുളം മൂലം വള്ളംകളി നാളെ; ജലോത്സവ കാലത്തിന് തുടക്കം

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം നാളെ പമ്പയാറ്റിൽ നടക്കും. മൂലം വള്ളംകളിയോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വള്ളംകളികൾക്ക് തുടക്കം കുറിക്കുന്നത്. ഇത്തവണയും പ്രതിസന്ധികൾക്കിടയിലും കുട്ടനാട്ടിലെ ജനങ്ങൾ ഏറെ ആവേശത്തിലാണ്.

Also read:കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗ ബാധ; കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടരിയകളുടെ സാന്നിധ്യം കണ്ടെത്തി

വള്ളംകളിയും വഞ്ചിപ്പാട്ടുകളും എന്ന് പറഞ്ഞാൽ കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയ താളമാണ്. അതുകൊണ്ടുതന്നെ അവർക്ക് വെള്ളപ്പൊക്കമോ മറ്റു പ്രതിസന്ധികളോ വള്ളംകളികൾക്ക് ഒരിക്കലും തടസ്സമാകാറില്ല. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്യുന്ന കുട്ടനാട്ടുകാർ പോലും വള്ളംകളികൾക്ക് തുടക്കംകുറിച്ചാൽ പിന്നെ കുട്ടനാട്ടിലേക്ക് പറന്നെത്തും.

ഐതീഹത്തിന്റെ ഭാഗമായിട്ടാണ് മൂലം വള്ളംകളി പമ്പയാറ്റിൽ നടക്കുന്നതെങ്കിലും മത്സരത്തിന്റെ വീറും വാശിയും നഷ്ടപ്പെടാതെയുള്ള വാശിയേറിയ മത്സരങ്ങൾ ആവും പമ്പയാറ്റിൽ നടക്കുക. മത്സരത്തിനു മുൻപുള്ള പരിശീലനം കാണാൻ തന്നെ പലരും പമ്പയാറിന്റെ കരകളിൽ എത്താറുണ്ട്.

Also read:അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരൻ മരിച്ച സംഭവം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

6 ചുണ്ടൻ വള്ളങ്ങൾ അടക്കം നിരവധി വള്ളങ്ങളാണ് ഇത്തവണ പമ്പയാറ്റിൽ മത്സരത്തിന് എത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ മത്സര വള്ളംകളികൾക്ക് തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News