ന്യൂകാസിലിനെ മറികടന്ന് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ; ക്വാർട്ടറിൽ എതിരാളികൾ അത്ലറ്റിക്കോ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16ലെ രണ്ടാം പാദ മത്സരത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള കരുത്തന്മാരായ ന്യൂകാസിലിനെ രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് തകർത്ത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ക്വാർട്ടർഫൈനലിലെലേക്കു പ്രവേശിച്ചു. ആദ്യ പാദ മത്സരത്തിൽ സമനില വഴങ്ങിയ ബാർസിലോണ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരാളികളെ തകർത്തെറിയുകയായിരുന്നു.

ബാഴ്സലോണയ്ക്കായി റാഫിൻഹയും ലെവൻഡോവിസ്‌കിയും രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ, ബെർനാൽ, യമാൽ , ഫെർമിൻ ലോപ്പസ് എന്നിവർ ഓരോ തവണ എതിരാളികളുടെ വലകുലുക്കി. ന്യൂകാസിലിനു വേണ്ടി ആന്റണി എളങ്കാ ആദ്യ പകുതിയിൽ രണ്ടു തവണ സ്കോർ ചെയ്തു.

Also Read: പരിക്കേറ്റ കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും

അവസാന എട്ടിൽ സ്പാനിഷ് ശക്തികളായ അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സലോണയുടെ എതിരാളികൾ. ലണ്ടനിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടൻഹാമിനോട് പരാജയപ്പെട്ടുവെങ്കിലും ആദ്യ പാദത്തിൽ നേടിയ 5-2 വിജയം സ്പാനിഷ് ടീമിനെ അവസാന എട്ടിൽ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News