ചാമ്പ്യൻസ് ട്രോഫിയിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ; കിവികൾക്ക് മൂന്നുവിക്കറ്റ് നഷ്ടം

ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് 3 വിക്കറ്റ് നഷ്ടം. ന്യൂസിലൻഡ് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 93 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സെടുത്ത വില്‍ യംഗിന്‍റെയും 29 പന്തില്‍ 37 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയുടെയും കുൽദീപിന്റെ തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണിന്റെയും (14 പന്തി. 11) വിക്കറ്റാണ് നഷ്ടമായത്.

ഇന്ത്യക്ക് ഇത് തുടര്‍ച്ചയായി 15-ാം തവണയാണ് ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി 12-ാം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്.

ALSO READ: ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്ത് ശര്‍മ വിരമിക്കുമോ? ഗില്ലിനും പറയാനുണ്ട് ചിലത്!

ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടുക എന്നതാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിടുന്നത്. 2024 ജൂണിൽ ഇന്ത്യ ടി20 ലോകകപ്പ് ട്രോഫി നേടി. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സെമി ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരെ കളിച്ച മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News