
ചോള മസാല എന്നും അറിയപ്പെടുന്ന ചന മസാല വടക്കേ ഇന്ത്യക്കാർക്ക് പ്രിയങ്കരമായ വിഭവമാണ്. ബട്ടൂര, ചപ്പാത്തി, ജീര റൈസ് എന്നിവയ്‌ക്കൊപ്പം ആസ്വദിക്കാവുന്ന ഒരു റെസിപ്പി കൂടിയാണ് ചന മസാല. ഇന്ത്യയിലുടനീളം പ്രചാരത്തിലുള്ള ഈ വിഭവത്തിന്റെ റെസിപ്പി പ്രദേശങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു.
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1 സവാള അരിഞ്ഞത്
1 തക്കാളി അരിഞ്ഞത്
1 ഇഞ്ചു ഇഞ്ചി
4 അല്ലി വെളുത്തുള്ളി അരിഞ്ഞത്
1 പച്ചമുളക് അരിഞ്ഞത്
3 ടേബിൾസ്പൂൺ എണ്ണ
2 ബേ ലീഫ്
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ മല്ലിപ്പൊടി
1 ടീസ്പൂൺ ഗരം മസാല
½ ടീസ്പൂൺ മഞ്ഞൾപ്പൊടി
1 നുള്ള് ഉപ്പ്
ആവശ്യത്തിന് വെള്ളം
1 കപ്പ് കടല
1 ടീസ്പൂൺ മല്ലിയില
Also read – മഴയൊക്കെയല്ലേ? ഈ സൂപ്പ് ട്രൈ ചെയ്ത് നോക്കൂ
തയ്യാറാക്കേണ്ട വിധം
ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ മിക്സിയിൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഒരു വലിയ പാനിൽ എണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. ബേ ലീഫുകൾ ചൂടുള്ള എണ്ണയിൽ ചേർത്ത് ഏകദേശം 30 സെക്കൻഡ് വഴറ്റുക. മിക്സിയിൽ അടിച്ചെടുത്ത പേസ്റ്റ് പാനിൽ ചേർക്കുക. എണ്ണ മിശ്രിതത്തിൽ നിന്ന് വേർപെടുന്നത് വരെ 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക. മുളകുപൊടി, മല്ലിയില, ഗരം മസാല, മഞ്ഞൾ പൊടി , ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കുക. മസാല വേവുന്നത് വരെ 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിശ്രിതം കുറുക്കിയെടുക്കുക. ഇതിലേക്ക് വേവിച്ച കടല ചേർക്കുക. മീഡിയം തീയിൽ 5 മുതൽ 7 മിനിറ്റ് വരെ കറി വേവിച്ചെടുക്കുക. അവസാനമായി മല്ലിയില ചേർത്ത് അലങ്കരിക്കുക. സ്വാദിഷ്ടമായ ചന മസാല തയ്യാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here