സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകൾക്കാണ് ശക്തമായ മഴ മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Also read:വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് തീർപ്പാക്കിയത് 367 പരാതികൾ; വിവിധ പരാതികളിൽ എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി

അടിയന്തര സാഹചര്യങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News