സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. നേരിയ ഒറ്റപ്പെട്ട മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

also read; ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

വടക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും ബം​ഗാൾ- വടക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്.

അടുത്ത രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ- വടക്കൻ ഛത്തീസ്​ഗഢ് വഴി സഞ്ചരിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here