ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. നിയമസഭാ സെക്രെട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.

Also Read: തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞ പുതുപ്പള്ളി

യുഡിഎഫ് ആകെ 80,144 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 42,425 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ ആകെ 6558 നേടാനെ ബിജെപിക്ക് ക‍ഴിഞ്ഞുള്ളു. 59.6 ശതമാനം വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 31.78 ശതമാനം എല്‍ഡിഎഫിന് ലഭിച്ചു. ബിജെപി 4.92 ശതമാനത്തിലേക്ക് കൂപ്പുകുത്തി.പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം.

Also Read: ‘യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്; എല്‍ഡിഎഫ് അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News