ഞങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല… ; ചന്ദ്രമുഖി നിര്‍മാതാക്കള്‍ രംഗത്ത്, നയന്‍താര – വിഘ്‌നേഷ് ഡോക്യുമെന്ററി വിവാദം വീണ്ടും

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി വീണ്ടും വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. നടന്‍ ധനുഷ് പത്തുകോടി ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ അനുവാദമില്ലാതെ ചന്ദ്രമുഖി ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഞ്ച് കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രമുഖിയുടെ നിര്‍മാതാക്കാള്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്‌ളിക്ക്‌സ് ഡോക്യുമെന്ററിയുടെ പേരില്‍ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇക്കാര്യം ശിവാജി പ്രൊഡക്ഷന്‍സ് വ്യക്തമാക്കിയത്.

ALSO READ: വൈസ് ചാൻസിലർ നിയമനം; വിവാദ നിർദേശവുമായി യുജിസി

2005ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഫൂട്ടേജ് ഉപയോഗിക്കാന്‍ നയന്‍താര എന്‍ഒസി വാങ്ങിയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ് ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഈ എന്‍ഒസിയുടെ കോപ്പി ട്വിറ്ററില്‍ പങ്കുവച്ചിട്ടുമുണ്ട്. ചന്ദ്രമുഖി ഫൂട്ടേജുകള്‍ ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്‌ച്ചേഴ്‌സിന് ഉപയോഗിക്കാനുള്ള പൂര്‍ണ അധികാരം നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

ALSO READ: മുംബൈ മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹമാണ് നാടിന്റെ ശക്തിയെന്ന് മന്ത്രി കെ രാജന്‍

2003ല്‍ മലയാള സിനിമയായ മനസിനക്കരെയിലൂടെ സിനിമാ ലോകത്തെത്തിയ നയന്‍താര, 2005ല്‍ അയ്യാ എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തുകയും പിറകേ രജനികാന്തിന്റെ നായികയായി ചന്ദ്രമുഖിയിലൂടെ വലിയ ജനപ്രീതി നേടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News