ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രനിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഇത് ഭാവിയില്‍ ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി മാറുമെന്ന വിവരമാണ് പുറത്തുവരുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് ചന്ദ്രനിലെ സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താന്‍ ചന്ദ്രയാന്‍ 3 സഹായിക്കും.വിക്രം ലാന്‍ഡറിലെ ലേസര്‍ റിട്രോഫ്‌ലെക്ടര്‍ അറേ ഉപയോഗിച്ച് നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് ലേസര്‍ റേഞ്ച് അളവുകള്‍ എടുത്തിരുന്നു.

ALSO READ:  ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

അര്‍ദ്ധഗോളാകൃതിയിലുള്ളയൊരു ഘടനയില്‍ ഘടിപ്പിച്ചിരിക്കുന്ന എട്ട് കോണുകളുള്ള ക്യൂബ് റിട്രോഫ്‌ലെക്ടറുകലുള്ള ഒരു അത്യാധുനിക ഉപകരണമാണ് ലേസര്‍ റിട്രോഫ്‌ലെക്ടര്‍ അറേ. ഇപ്പോള്‍ ഇത് ചന്ദ്രന്റെ ഉപരിതലത്തില്‍ ഒരു ഫിഡ്യൂഷ്യല്‍ പോയിന്റായി നിലനില്‍ക്കുകയാണ്. അതായത് കൃത്യമായ സ്ഥിതി ചെയ്യുന്ന ഒരു അടയാളമെന്നു തന്നെ പറയാം.

ALSO READ: എഎഫ്‌സി ഏഷ്യന്‍കപ്പ്: ഇന്ത്യ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ ഉറപ്പിക്കുമോ? നേരിടേണ്ടത് സിറിയയെ

ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് വിക്രം ലാന്‍ഡറിനെ ലക്ഷ്യമാക്കി അയച്ച ലേസര്‍ പ്രകാശം ലാന്‍ഡറില്‍ സ്ഥാപിച്ച ലേസര്‍ റെട്രോ റിഫ്ളക്ടര്‍ അരേയില്‍ തട്ടി പ്രതിഫലിക്കുകയും അത് ഓര്‍ബിറ്റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഒരു ഇഞ്ച് വീതിയുള്ള ഒരു താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഉപകരണമാണിത്. ഇതിന് മുകളില്‍ എട്ട് കണ്ണാടികളുമുണ്ട്. ഏത് ദിശയില്‍ നിന്നും വരുന്ന പ്രകാശവും പിടിച്ചെടുക്കാനും പ്രതിഫലിപ്പിക്കാനും ആവും വിധമാണ് ഈ കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഭാവി ചാന്ദ്ര ദൗത്യങ്ങളിലെല്ലാം ഈ റെട്രോ റിഫ്ളക്ടറുകള്‍ ഉപയോഗിക്കാനാണ് പദ്ധതിയെന്ന് നാസ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys