യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ചന്ദ്രയാന്‍ 3 വിക്ഷേപണം

ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം ലോകത്താകമാനം 80 ലക്ഷം പേരാണ് ലൈവായി കണ്ടത്.യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ 3 യുടെ വിക്ഷേപണം മാറി. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.

also read: ഡ്യൂറന്‍ഡ് കപ്പ്; ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി

ഇതിന്റെ ലൈവ് സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി.8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്‌സാണ് റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വിഡിയോയാണ്. ഈ വിഡിയോ 76,017,412 പേർ കണ്ടതായാണ് യൂട്യൂബിലെ കണക്ക്.

2022ലെ ഫിഫ ലോകകപ്പിലെ ബ്രസീല്‍ – ക്രൊയേഷ്യ മല്‍സരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.6.15 ദശലക്ഷം പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്‌ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്. ബ്രസീലിന്റെ തന്നെ മറ്റൊരു മത്സരമാണ് മൂന്നാം സ്ഥാനത്ത്. 4ബ്രസീലിലെ വാസ്‌കോ VS ഫ്‌ളമിംഗോ മത്സരമാണ് നാലാം സ്ഥാനത്ത്.8 ദശലക്ഷം പേർ ആണ് ഇത് കണ്ടത്.

also read:താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു; സാധ്യത പരിശോധിച്ച ശേഷം വേർപെടുത്തൽ ശസ്ത്രക്രിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News