പേടകം ചന്ദ്രനോട് അടുത്തു; ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ രണ്ടാം ഘട്ടവും വിജയകരമെന്ന് ഐഎസ്ആര്‍ഒ. ഇതോടെ ചന്ദ്രോപരിതലത്തോട് പേടകം കൂടുതല്‍ അടുത്തതായും ഐഎസ്ആര്‍ഒ അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു ഭ്രമണപഥം താഴ്ത്തല്‍ നടന്നത്. 174 കിലോമീറ്റര്‍ അടുത്ത ദൂരവും 1437 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ താഴ്ത്തിയത്. 14നാണ് മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ എന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Also Read: ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ ഡിഗ്രി, പിജി കോഴ്സുകളിൽ സീറ്റ് വർദ്ധന

തിങ്കളാഴ്ചയ്ക്ക് പുറമേ ഒരു ദിവസത്തിന് ശേഷം ബുധനാഴ്ചയും (16ന്) ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ തുടരും. ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിന് ശേഷം പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്‍ഡിങ് മോഡ്യൂള്‍ വേര്‍പ്പെടുത്തും.ആഗസ്റ്റ് 23ന് വൈകീട്ട് തന്നെ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

ലാന്‍ഡിങ് മോഡ്യൂളിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അടുത്ത ദൂരവും, നൂറ് കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലേക്ക് മാറും. ഇവിടുന്നാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുക. പേടകത്തിന്റെ കാലുകള്‍ ചന്ദ്രനില്‍ തൊടുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ജൂലൈ 14നാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയില്‍ നിന്ന് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്.

Also Read: ‘പ്രിയ സംവിധായകന് വിട നൽകി കലാകേരളം’, ആ ചിരി ഇനി ഓർമ്മ മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here