ചെറുകുടല്‍ വിഷയം: അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു, സംഭവിച്ചത് നാക്കു പി‍ഴയെന്ന് ചാണ്ടി ഉമ്മന്‍

ചെറുകുടല്‍ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വ‍ഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് രണ്ടുമാസം മുമ്പുള്ള പ്രസംഗമാണ്. അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നെന്നും ആ സാഹചര്യത്തിലാണ് നാക്കു പിഴവ് പറ്റിയതെന്നുമാണ് ചാണ്ടി ഉമ്മന്‍റെ വിശദീകരണം.

രണ്ടുമാസം കഴിഞ്ഞ് ഈ പ്രസംഗം ഇപ്പോൾ എങ്ങനെ പുറത്തുവന്നു. കഴിഞ്ഞ 20 വർഷക്കാലം പിതാവിനെ വേട്ടയാടി.  എങ്ങനെയും ആക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാണു. ഇതു കൊണ്ട് ഞങ്ങൾ തളരില്ല.വ്യക്തിജീവിതങ്ങളെ കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന് ആവശ്യമാണെന്നും ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഇതിനെയെല്ലാം നേരിടുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ALSO READ:നിപ, കണ്ടെയ്ന്‍മെന്റ് സോണില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നു; മന്ത്രി പി എ മുഹമ്മദ് റിയാസ്

സാധാരണ ആളുകള്‍ക്ക് ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് ചെറുകുടലെന്നും അപ്പ (ഉമ്മന്‍ ചാണ്ടി) മറ്റുള്ളവര്‍ക്ക് വേണ്ടി നടക്കുമ്പോള്‍ ആഹാരം പോലും കൃത്യമായി ക‍ഴിക്കാതെ ചെറുകുടല്‍ 300 മീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നടത്തിയ പരാമര്‍ശം.

ALSO READ: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News