‘പാ‍‌ർട്ടിക്ക് എന്ത് തീരുമാനവും എടുക്കാം’, പ്രതികരണവുമായി ചാണ്ടി ഉമ്മൻ

udf

വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ അം​ഗമാകാൻ സാധിക്കാത്തതിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. തന്റെ പാർട്ടിക്ക് എന്ത് തീരുമാനവും എടുക്കാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പറയാൻ ഉള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും പാർട്ടിക്ക് എന്ത് തിരുമാനവും എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു.താൻ പാർട്ടിയുടെ പ്രവർത്തകനും എംഎൽഎയുമാണെന്നും റോജി എം ജോൺ തന്നെക്കാളും സീനിയർ ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

also read:വി ഡി സതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിമാരുടെ പട്ടിക പുറത്ത്

മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകളിൽ തുടക്കം മുതൽക്കേ കേട്ട പേരായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്നാൽ അദ്ദേഹത്തിനുപകരം റോജി എം. ജോൺ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു.രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എപി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരായിരിക്കും മന്ത്രിസഭയിൽ ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News