പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. എല്ലാവരുടെയും അനുവാദത്തോടുകൂടി മണിക്കൂറുകൾക്ക് ഉള്ളിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 5നാണ്. വോട്ടെണ്ണല്‍ സെപ്തംബര്‍ 8ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 17 ആണ്. കോട്ടയം ജില്ലയില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട 53 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സഹതാപതരംഗത്തേക്കാള്‍ വലുത് വികസനമെന്ന് ഡോ. ടി എം തോമസ് ഐസക്

പുതുപ്പള്ളിയുടെ പുതിയ അവകാശി ആര് എന്ന പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഇതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായിരുന്നു.

അതേസമയം, ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ചാണ്ടി ഉമ്മൻ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയില്ല എന്നായിരുന്നു കെ സി വേണുഗോപാൽ വ്യക്തമാക്കിയത്.കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമായിരിക്കും…ജനങ്ങളുടെ മനസ്സിൽ ഉമ്മൻചാണ്ടി വിശുദ്ധനായി കഴിഞ്ഞു. ഇത് സഹതാപമല്ല…ചാണ്ടി ഉമ്മൻ വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന നേതാവാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Also Read: ഒമാനിൽ റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ തൊഴിലാളികളെ താമസിപ്പിക്കരുത്; മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here