
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോർഡുകളും പോസ്റ്ററുകളും ഒഴിവാക്കിയതിലൂടെ 79 ലക്ഷം രൂപ ലാഭിക്കാനായെന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണത്തിൽ വൻവിമർശനം. സ്വതന്ത്ര മാധ്യമപ്രവർത്തകനായ ടി സി രാജേഷ് സിന്ധുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ നിരത്തിയിരിക്കുന്നത്. ഒരു പ്രമുഖ പത്രത്തിന് ചാണ്ടി ഉമ്മൻ നൽകിയ അഭിമുഖത്തിന്റെ വിവരങ്ങളും രാജേഷ് സിന്ധു പങ്കുവച്ചിട്ടുണ്ട്.
also read:ഗവർണർ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് സംശയാസ്പദം: എം എ ബേബി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാനാവുന്ന പരമാവധി തുകയെന്നും എന്നാൽ ചാണ്ടി ഉമ്മൻ അത് 21 ലക്ഷത്തിൽ ഒതുക്കിയെന്നാണ് വിമർശനാത്മകമായി രാജേഷ് സിന്ധു കുറിച്ചിരിക്കുന്നത്. ഇതിലൂടെ 19 ലക്ഷമായിരിക്കും ചാണ്ടി ഉമ്മൻ ലാഭിച്ചിട്ടുള്ളതെന്നും എന്നാൽ വാർത്തയിൽ 60 ലക്ഷം രൂപയാണ് അധിക ലാഭമായി കാണിച്ചിരിക്കുന്നതെന്നുമാണ് രാജേഷ് സിന്ധു വിശദീകരിച്ചിരിക്കുന്നത്.
രാജേഷ് സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ കണക്ക് എനിക്കങ്ങോട്ട് ബോധ്യമാകുന്നില്ല. ഒരു സ്ഥാനാർത്ഥിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. ചാണ്ടി ഉമ്മൻ അത് 21ൽ ഒതുക്കി. അപ്പോൾ ലാഭം ആവുക വെറും 19 ലക്ഷം രൂപ മാത്രമാണ്. ഇവിടെ വാർത്തയിൽ അധിക ലാഭമായി 60 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. അതായത് റൗണ്ട് ചെയ്ത് ഒരു കോടി രൂപ ചാണ്ടി ഉമ്മൻ്റെ കയ്യിലുണ്ടായിരുന്നു. ഒരു രൂപ വ്യത്യാസം അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. ആ പണം കോൺഗ്രസ് പാർട്ടി ചാണ്ടിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയതാണോ? അതോ ചാണ്ടി ഉമ്മൻ പിരിച്ചെടുത്തതാണോ? അത് ഒരു കോടി രൂപ മാത്രണ് എന്ന് എന്താണ് ഉറപ്പ്?
ഓരോരോ പ്രിവിലേജുകൾ, അല്ലാതെന്ത്!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

