കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം

തിങ്കളാഴ്ച കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വരുന്ന നാല് ദിവസവും കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴക്കൊപ്പം ഇടി, മിന്നൽ, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.

മഴ ലഭിക്കുമെങ്കിലും പകൽ സമയങ്ങളിൽ ചൂട് കൂടിയ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും നിർദേശമുണ്ട്.

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതതയുള്ള സാഹചര്യത്തിൽ ഒരു ജില്ലയിൽക്കൂടി യെല്ലോ അലർട്ട് ഏർപ്പെടുത്തി. മുമ്പ് ഇടുക്കി ജില്ലയിൽ മാത്രമാണ് അലർട്ട് . പത്തനംതിട്ട ജില്ലയിലാണ് കൂടിയാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 24 മണിക്കുറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ചയും ഇരു ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നു. മുന്നറിയിപ്പ് പോലെ തന്നെ ശക്തമായ മഴയും രണ്ട് ജില്ലകളിൽ ലഭിച്ചിരുന്നു.

നാളെ കാസർകോട്, കണ്ണൂർ എന്നീ ജില്ലകൾ ഒഴികെയുള്ളവിടങ്ങളിൽ മഴ ലഭിക്കും. ജാഗ്രത പാലിക്കാനാണ് അധികൃതരുടെ നിർദ്ദേശം എങ്കിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മറ്റെന്നാൾ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലർട്ട് ആണ്. മഴയ്‌ക്കൊപ്പം ഇടി, മിന്നൽ, കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here