സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കും

rain alert kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Also read:തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം

ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also read:മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം; കഥാകൃത്ത് മാനസിക്ക്

മെയ് 31ഓടേ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. കാലവര്‍ഷം എത്തുന്നതോടെ സംസ്ഥാനമൊട്ടാകെ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News