സുപ്രീംകോടതി കൊളീജിയത്തിൽ മാറ്റം

ചീ​ഫ് ജ​സ്റ്റി​സ് ഡിവൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ൽ മാ​റ്റം. ജ​സ്റ്റി​സു​മാ​രാ​യ കെ.​എം. ജോ​സ​ഫും അ​ജ​യ് ര​സ്തോ​ഗി​യും വി​ര​മി​ച്ച​തോ​ടെയാണ് കൊളീജിയത്തിൽ മാറ്റം സംഭവിച്ചത്.

ഇരുവരുടെയു ഒ​ഴി​വി​ലേ​ക്ക് ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, സൂ​ര്യ​കാ​ന്ത് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി. നിലവിൽകൂ​ടാ​തെ ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ർ കൂ​ടി അ​ട​ങ്ങി​യ​താ​ണ് കൊ​ളീ​ജി​യം. ഇ​തി​ൽ ജ​സ്റ്റി​സു​മാ​രാ​യ ഖ​ന്ന​യും ഗ​വാ​യി​യും സൂ​ര്യ​കാ​ന്തും ഭാ​വി​യി​ൽ ചീ​ഫ് ജ​സ്റ്റി​സു​മാ​രാ​കാൻ സാധ്യതയുള്ളവരാണ്.

Also Read: ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രങ്ങളുടെ ഉപയോഗം; ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനം; ഹൈക്കോടതി

അതേ സമയം; ജ​സ്റ്റി​സ് വി. ​രാ​മ​സു​ബ്ര​മ​ണ്യ​ൻ വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ക്കും.ജ​സ്റ്റി​സ് കൃ​ഷ്ണ​മു​രാ​രി ജൂ​ലൈ എ​ട്ടി​നും വി​ര​മി​ക്കും. ഇ​തോ​ടെ ഉ​ന്ന​ത​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 30ൽ ​താ​ഴെ​യാ​കും. ഈ ​ഒ​ഴി​വു​ക​ൾ ഫ​ല​പ്ര​ദ​മാ​യി നി​ക​ത്ത​ൽ കൊ​ളീ​ജി​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. വേ​ന​ല​വ​ധി​ക്കു​ശേ​ഷം സു​പ്രീം​കോ​ട​തി ജൂ​ലൈ മൂ​ന്നി​ന് തു​റ​ക്കും.

Also Read: ഏക സിവിൽ കോഡ് വെല്ലുവിളി; വിമർശനവുമായി പാളയം ഇമാം

വിവിധ ഹൈക്കോട​തി​ക​ളി​ലേ​ക്കു​ള്ള ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള മൂ​ന്നം​ഗ കൊ​ളീ​ജി​യ​ത്തി​ലും മാ​റ്റം വ​ന്നു. ഇ​തി​ൽ ജ​സ്റ്റി​സ് ജോ​സ​ഫി​ന് പ​ക​രം ജ​സ്റ്റി​സ് ഖ​ന്ന​​യെ ആ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ചീ​ഫ് ജ​സ്റ്റി​സ് ച​ന്ദ്ര​ചൂ​ഡ് ആ​ണ് ഇ​തി​ന്റെ​യും തലപ്പത്ത്. ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ ആ​ണ് ഇതിൽ അംഗമായ മറ്റൊരാൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News