
ആധാറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാറിന്റെ ഫോട്ടോ കോപ്പികള്‍ക്ക് പകരം ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ആധാര്‍ സംവിധാനമാണ് പുതിയതായി വരുന്ന മാറ്റം. ആധാറിന്റെ പുതിയ സംവിധാനം വരുന്ന നവംബർ മാസത്തോടെ പൂര്‍ത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.
ഐറിസും വിരലടയാളവും ഒഴികെ ബാക്കിയെല്ലാം വീട്ടില്‍ ഇരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം ആധാര്‍ ദുരുപയോഗം തടയുന്നതിന് വളരെ പ്രധാനമാണെന്ന് യു.ഐഡി.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഭുവനേഷ് കുമാര്‍ വ്യക്തമാക്കി.
ആധാര്‍ ഡിജിറ്റലായി ട്രെയിന്‍ യാത്രകൾ, ഹോട്ടല്‍ ചെക്ക്ഇന്നുകള്‍, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി തെരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും. വിലാസം, ഫോണ്‍ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യല്‍, പേര് മാറ്റം, തെറ്റായ ജനനത്തീയതി തിരുത്തല്‍ എന്നിവയെല്ലാം ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ മാറ്റാൻ കഴിയും. അതേസമയം ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഡാറ്റകള്‍ പങ്കിടാന്‍ കഴിയൂ.
സ്വത്ത് രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവരുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കാനായി ആധാര്‍ ഉപയോഗിക്കാന്‍ യു.ഐ.ഡി.എ.ഐ സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതുവഴി ചില തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്നും യു.ഐഡി.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here