സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം: എം ജി രാജമാണിക്യം റവന്യൂ സെക്രട്ടറി

ias kerala

കേരളത്തിൽ ഐഎഎസ് തലപ്പത്ത് മാറ്റം. അവധിയിലായിരുന്ന എംജി രാജമാണിക്യം റവന്യൂ & ഡിസാസ്റ്റർ മാനേജ്മെന്‍റ് സെക്രട്ടറി ആകും. ഇതിനൊപ്പം ഹൗസിംഗ് ഡിപ്പാർട്ട്മെന്‍റ്, റവന്യൂ (ദേവസ്വം), ഫുഡ് & സിവിൽ സപ്ലൈസ് കൺസ്യൂമർ അഫയർസ് വകുപ്പുകളിലെ സെക്രട്ടറി ചുമതലയും, സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ചുമതലയും, ഗുരുവായൂർ, കൂടമണിക്യം ക്ഷേത്രങ്ങളിലെ കമ്മീഷണർ എന്നീ അധിക ചുമതലകളും എംജി രാജമാണിക്യത്തിന് ഉണ്ടായിരിക്കും. ഡോ. വിനയ് ഗോയൽ ഐഎഎസ് നിലവിലെ ചുമതലയ്ക്ക് പുറമെ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ചുമതലയും വഹിക്കും.

ALSO READ; നിരത്തിൽ കുതിക്കാൻ കേരള പൊലീസ്: പുതിയ 241 വാഹനങ്ങൾ കർമ്മപഥത്തിലേക്ക്; ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

കെ ഹിമയെ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ ഉപഭോക്തൃകാര്യ കമീഷണറായി നിയമിച്ചു. മുമ്പ് സംസ്ഥാന മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയായി ചുമതല വഹിക്കുകയായിരുന്നു കെ ഹിമ. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ മുഹമ്മദ്‌ ഷഫീഖിന്‌ കേരള ജിഎസ്‌ടി കമീഷണറുടെ പൂർണ അധികച്ചുമതല നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News