
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം ഉണ്ടായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലപ്പുറം വയനാട് കോഴിക്കോട് ജില്ലകളിലെ ഓറഞ്ച് അലർട്ടും എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ യെല്ലോ അലർട്ടും പിൻവലിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു. നേരത്തെ ഇവിടേയ്‌ക്ക റെഡ് അലർട്ട് പിൻവലിച്ചിരുന്നു. കോഴിക്കോട് വയനാട് മലപ്പുറം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
ALSO READ: അടുത്ത 5 ദിവസം കേരളത്തില്‍ മഴ കനക്കും; ഈ ജില്ലക്കാര്‍ സൂക്ഷിക്കുക
ഓറഞ്ച് അലർട്ട്
06/08/2025: കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലർട്ട്
06/08/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
07/08/2025: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
08/08/2025: ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

