
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ റിസര്‍വേഷന്‍ സംവിധാനം പരിഷ്‌കരിക്കാന്‍ പോകുന്നു. നിലവിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഒഴിവാക്കി അത്യാധുനിക റിസര്‍വേഷന്‍ രീതി കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംവിധാനത്തിലേക്ക് മാറാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്.
പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു. പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യല്‍ എളുപ്പമാവുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
1986ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കിടെ പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവന്നിരുന്നു. 2002ലാണ് ഇന്റര്‍നെറ്റ് മുഖേനെ ടിക്കറ്റ് ബുക്കിങ്ങിന് തുടക്കമിട്ടത്. നിലവില്‍ ഇന്ത്യയിലെ ട്രെയിന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്. 2025ല്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയില്‍വണ്‍ എന്ന ആപ്പും ഇറക്കിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ലക്ഷക്കണക്കിനുപേരാണ് ഈ ആപ്പിനെ ആശ്രയിക്കുന്നത്. എല്ലാ ദിവസവും ഏകദേശം 9.29 ലക്ഷം ടിക്കറ്റുകള്‍ ആപ്പ് വഴി ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളാണ് ഇതില്‍ കൂടുതല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

