ആറ് മാസത്തേക്ക് പത്തനംതിട്ടയിൽ പ്രവേശിക്കരുത്; ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിരണം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. നിരണം ഇമ്മാനുവൽ വീട്ടിൽ ഫിന്നി ജോർജ് ( 26 ) നെയാണ് ചൊവ്വാഴ്ച കാപ്പ ചുമത്തി നാടുകടത്തിയത്. തട്ടിക്കൊണ്ടുപോകൽ, മാല പൊട്ടിക്കൽ , പിടിച്ചുപറി, അടിപിടി എന്നിങ്ങനെ ഏഴോളം കേസുകൾ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറുമാസത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉത്തരവ് ഫണ്ണി ജോർജിന് കൈമാറിയതായി എസ് ഐ പറഞ്ഞു.

also read; KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News