ചാരിറ്റിയുടെ പേരില്‍ ഹോട്ടലിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന; ബിരിയാണിക്കള്ളന്‍ റിമാന്‍ഡില്‍

charity-arrest-shornur-police

ചാരിറ്റിയുടെ പേരില്‍ ഹോട്ടലുകളിൽ നിന്ന് ബിരിയാണി വാങ്ങി വില്‍പന നടത്തുന്ന ബിരിയാണിക്കള്ളന്‍ റിമാന്‍ഡില്‍ ആയി. പാലക്കാട് ഷൊർണൂരിലാണ് യുവാവ് പിടിയിലായത്. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്.

ചാരിറ്റിയുടെ പേരുപറഞ്ഞ് ഹോട്ടലുകളില്‍ നിന്ന് വലിയ അളവില്‍ ബിരിയാണി വാങ്ങി വില്‍പന നടത്തുന്നതാണ് ഇയാളുടെ പതിവ്. ഷോർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also: വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഒന്നര ദിവസം സ്ത്രീയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കി പണം തട്ടി

44,000 രൂപ നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 140 രൂപക്ക് കടയില്‍ നിന്നും ബിരിയാണി വാങ്ങി 250 രൂപക്ക് വിറ്റ് ലാഭത്തില്‍ നിന്നും 30 രൂപ ചാരിറ്റിക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ബിരിയാണിയുടെ പണം കൊടുക്കാതെ വന്നതോടെ ഹോട്ടലുടമ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പ്രതി തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News