
ഐപിഎൽ 2026ൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസിന് തകർപ്പൻ തുടക്കം.സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആറോവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 71 റൺസാണ് രാജസ്ഥാൻ നേടിയത്.
അക്രമണ ബാറ്റിംഗുമായി മുന്നിൽ നിന്ന് നയിക്കുകയാണ് നായകൻ യശസ്‌വി ജയ്‌സ്വാൾ. 20 പന്തിൽ 39 റൺസുമായി താരം ക്രീസിലുണ്ട്. മറുവശത്ത് യുവതാരം വൈഭവ് സൂര്യവംശി 16 പന്തിൽ 25 റൺസ് നേടി മികച്ച പിന്തുണ നൽകുന്നു. ഇരുവരും ചേർന്ന് ലഖ്നൗ ബൗളർമാരെ തുടക്കം മുതൽ സമ്മർദ്ദത്തിലാക്കി.
Also read:ജയ്പൂരിൽ റൺമഴ; ലഖ്നൗവിനെതിരെ രാജസ്ഥാൻ റോയല്സിന് 221 റൺസ് വിജയലക്ഷ്യം
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് അടിച്ചുകൂട്ടിയത്.ഓപ്പണർമാരുടെ മികച്ച പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. മിച്ചൽ മാർഷ് 57 പന്തിൽ 96 റൺസുമായി സെഞ്ചുറിക്ക് തൊട്ടരികിൽ പുറത്തായപ്പോൾ സഹ ഓപ്പണർ ജോഷ് ഇംഗ്ലിസ് 29 പന്തിൽ 60 റൺസ് അതിവേഗം അടിച്ചു കൂട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

