കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

അൻപത്തൊമ്പതുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. കടയ്ക്കാവൂർ നിലയ്ക്കമുക്ക് കോണത്തുവിള വീട്ടിൽ ബിനു മകൻ വിഷ്ണു(27) ആണ് ചാത്തന്നൂർ പോലീസിന്റെ പിടിയിലായത്. മൈലക്കാട് സുനൈദ മൻസിലിൽ സലാഹുദ്ദീനെയാണ് ഇയാൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വിഷ്ണുവും സലാഹുദ്ദീനും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും പ്രതിയായ വിഷ്ണു കത്തി ഉപയോഗിച്ച് സലാഹുദ്ദീനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കടയ്ക്കാവൂർ സ്വദേശിയായ ഇയാൾ കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്യ്തിട്ടുള്ള 18 ഓളം കേസുകളിൽ പ്രതിയാണ്. 2024 ൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ഇയാൾ ജയിൽ മോചിതനായ ശേഷം ചാത്തന്നൂരും പരിസരത്തും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ALSO READ : ‘പിക്കാസ് ഉപയോഗിച്ച് പൂട്ട് തുറന്നു, മോഷ്ടിച്ച മോണിറ്റര്‍ കിണറ്റിലെറിഞ്ഞു’; മൂവാറ്റുപുഴ സ്‌കൂളില്‍ മോഷണം നടത്തിയാള്‍ പിടിയില്‍

ചാത്തന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ ബിജു കെ.പി, രാജേഷ് ജി.ആർ സിപിഓ മാരായ പ്രശാന്ത്, വരുൺ, വിനായക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News