കുടുംബപ്രശ്നം പരിഹരിക്കാൻ ചാത്തൻസേവ ; സ്ത്രീയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ

കൊച്ചിയിൽ കുടുംബപ്രശ്നം പരിഹരിക്കണമെന്ന വ്യാജേന ചാത്തൻസേവയുടെ മറവിൽ സ്ത്രീയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ജ്യോത്സ്യൻ പ്രഭാതാണ് അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് സ്ത്രീ നൽകിയ പരാതിയിൽ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ALSO READ : ഒറ്റരാത്രിയില്‍ മൂന്ന് ബൈക്കുകള്‍ കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍

സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടാണു സ്ത്രീ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ പൂജ നടത്തണമെന്ന് ജോത്സ്യൻ പറഞ്ഞു. ഒപ്പം പൂജയ്ക്കായി കൊച്ചി വെണ്ണലയിലുള്ള സ്ഥലത്തേക്ക് ഇയാൾ സ്ത്രീയെ ക്ഷണിച്ചു. തുടർന്നാണ് ഇയാൾ സ്ത്രീയെ പീഡിപ്പിച്ചത്. പൂജയുടെ പേരിൽ രണ്ടു തവണയാണ് പീഡിപ്പിച്ചതെന്നാണ് പരാതി.

കഴിഞ്ഞ ജൂണിൽ നടന്ന പൂജയ്ക്കിടെയാണ് ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ആദ്യ പൂജയ്ക്കു ഫലം കാണാത്തതിനാൽ ഒരിക്കൽ കൂടി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. ഇതിനു ശേഷം തൃശൂരിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി മുഴക്കി. ഇതോടെയാണ് സ്ത്രീ പാലാരിവട്ടം പൊലീസിനെ സമീപിച്ചു പരാതി നൽകിയത്. കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News