വാട്സ്ആപ്പിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അതിന്റെ ജനപ്രീതി വര്‍ധിക്കാന്‍ പ്ലാറ്റ്ഫോം കൂടുതല്‍ ആധുനികമായ അനുഭവത്തോടെ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ പുറത്തുവരുന്നതും അത്തരത്തിലൊരു വാര്‍ത്തയാണ്.വാട്സ്ആപ്പ് വെബ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് എത്തുന്നു.’ഫേവറേറ്റ്സ്’ ഫില്‍ട്ടര്‍ എന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്.

ALSO READ ; ഓപ്പറേഷൻ ബേലൂർ മഖ്ന; ദൗത്യം ഇന്നും തുടരും

വാട്സ്ആപ്പ് ചാറ്റുകള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട അക്കൗണ്ടുകള്‍ ഫേവറേറ്റായി ക്രമീകരിക്കാവുന്നതാണ്.

ALSO READ; കാണാതായ സംവിധായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫേവറേറ്റ് കോണ്‍ടാക്ടുകള്‍ എളുപ്പത്തില്‍ എടുക്കുകയും സന്ദേശം അയക്കാനും കോള്‍ ചെയ്യാനും സാധിക്കും. അതോടപ്പം ഫേവറേറ്റ് ഫില്‍ട്ടറിന് പുറമെ വാട്സ്ആപ്പ് വെബ് പതിപ്പില്‍ ഡാര്‍ക്ക് മോഡും കൊണ്ടുവരുന്നതായി റിപ്പോര്‍ുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലക്ഷ്യമിടുന്നത് ആന്‍ഡ്രായിഡ് പതിപ്പിന് സമാനമായി വെബ് പതിപ്പിലും ഫീച്ചറുകള്‍ കൊണ്ടുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here