നോട്ടയില്‍ കൈവയ്ക്കാന്‍ കോണ്‍ഗ്രസ്? ഇനി നോട്ടയില്‍ കുത്തണ്ട?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ നിന്നും നോട്ടാ ഓപ്ഷന്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയോട് താല്‍പര്യമില്ലാത്തവര്‍ക്ക് തങ്ങളുടെ ഭിപ്രായം രേഖപ്പെടുത്താനുള്ള ഏക മാര്‍ഗമാണ് നോട്ട. നണ്‍ ഒഫ് ദ എബൗ അല്ലെങ്കില്‍ നോട്ട എന്ന ഓപ്ഷന്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2013ലാണ് ഇവിഎമ്മില്‍ ഉള്‍പ്പെടുത്തിയത്. ഇവിഎമ്മില്‍ വോട്ടിംഗ് പാനലിലെ അവസാന ഓപ്ഷനാണിത്.

ബാലറ്റ് പേപ്പറിന് കുറകേ കറുത്ത ക്രോസാണ് നോട്ട സിമ്പല്‍. റായ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈ അഭിപ്രായം പറഞ്ഞത്. പലപ്പോഴും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കാള്‍ വോട്ട് നോട്ടക്ക് ലഭിക്കുന്നുവെന്നതാണ് കാരണമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്.

2018ല്‍ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍ നോട്ടയ്ക്കാണ് കുത്തിയതെന്നതും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ജയ പരാജയങ്ങള്‍ തീരുമാനിക്കുന്ന ഭൂരിപക്ഷത്തെക്കാള്‍ വോട്ട് നോട്ട നേടുന്നുണ്ടെന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മിക്ക വോട്ടര്‍മാരും നോട്ടയില്‍ പ്രസ് ചെയ്യുന്നത് മുകളിലെയോ താഴത്തേയോ ബട്ടനുകള്‍ പ്രസ് ചെയ്യണമെന്ന ചിന്തയിലാണെന്നും അതിനാല്‍ നോട്ട ഒഴിവാക്കണമെന്നും അദ്ദഹം പറയുന്നുണ്ട്. ഛത്തിസ്ഗഡിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നവംബര്‍ 7, 17 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്.

2018ലെ തെരഞ്ഞെടുപ്പില്‍ 1,85,88,520 വോട്ടര്‍മാരില്‍ 1,42,90,497 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 76.88 ശതമാനം പേര്‍ വോട്ട് ചെയ്തതില്‍ 2,82,739 വോട്ടുകള്‍ നേടിയത് നോട്ടയാണ്. പതിനൊന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.96 ലക്ഷം വോട്ടുകളാണ് നോട്ട നേടിയത്. ബാസ്തര്‍, സുര്‍ഗുജ, കാന്‍കര്‍, മഹാസാമണ്ഡ്ര്, രാജ്‌നഥ്ഗാവ് എന്നിവിടങ്ങളില്‍ നോട്ട മൂന്നാം സ്ഥാനത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News