
ചെഗുവേര വിമോചനപോരാട്ടങ്ങളുടെ പ്രതീകമാണെന്ന് സിപിഐഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ. ഗ്വാട്ടിമലയിലും ക്യുബയിലും ബൊളീവയിലും തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച പോരാളിയാണ് ചെഗുവേരയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് കെ ടി കുഞ്ഞിക്കണ്ണൻ ചെഗുവേരയെക്കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കെ ടി കുഞ്ഞിക്കണ്ണന്റെ വാക്കുകൾ
1928 ജൂൺ 14 നാണ് വിശ്വവിപ്ലവകാരിയായ സ: ചെഗുവേര ജനിക്കുന്നത്.തന്റെ ജന്മനാടായ അർജന്റിനിയ ഉൾപ്പെടുന്ന കൊളോണിയൽ രാജ്യങ്ങളുടെ അസ്വാതന്ത്ര്യത്തിന്റെയും അടിമത്വത്തിന്റെയും അപമാനകരമായ അവസ്ഥയും അതിനെതിരായ പോരാട്ടങ്ങളുടെ കഥകളുമാണ് ചെയിലെ വിപ്ലവകാരിയെ രൂപപ്പെടുത്തിയത്…
also read:വിപ്ലവകാരികളുടെ വിപ്ലവകാരി, ചെ എന്ന ഇതിഹാസം
ചെഗുവേര എന്നത് ചൂഷണത്തിനും സ്വേച്ഛാധിപത്യത്തിനും രാഷ്ട്രങ്ങൾക്കും ജനതകൾക്കും മേൽ
സാമ്രാജ്യത്വശക്തികൾ നടത്തി കൊണ്ടിരിക്കുന്ന ആധിപത്യത്തിനുമെതിരെ പൊരുതുന്നവരുടെ വിപ്ലവപ്രതീകമാണ്…
വിമോചനപോരാട്ടങ്ങളുടെ പ്രതീകം… ഗ്വാട്ടിമലയിലും ക്യുബയിലും ബൊളീവയിലും തീച്ചൂളകളുടെ മുഹൂർത്തങ്ങൾ സൃഷ്ടിച്ച പോരാളി…രക്തസാക്ഷി … സി ഐ എയുടെയും വലതുപക്ഷ ഗൂഢാലോചനയുടെയും തോക്കിൻ കുഴലുകൾക്ക് തോല്പിക്കാനാവാത്ത കമ്യൂണിസ്റ്റ് ധീരതയുടെ ജ്വലിക്കുന്ന നക്ഷത്രം… പ്രതിസന്ധിയുടെയും ആപത്തിൻ്റെയും ദുരന്തസന്ധികളിലും ലോകത്തിൻ്റെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളിലേക്ക് നീര് പകരുന്ന സഖാവും നേതാവും ….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

