വയോധികയിൽ നിന്ന് അരക്കോടി തട്ടി; ബാങ്ക് മാനേജറും കാമുകനും അറസ്റ്റിൽ

ബംഗളുരുവിൽ വയോധികയുടെ അക്കൗണ്ടിൽ നിന്ന് അരക്കോടി തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. തട്ടിപ്പ് നടത്തിയത് 76കാരിയിൽ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കിയാണ്. ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജറായ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ് എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

Also read: യുവതിയെ ബലാത്സംഗം ചെയ്യാൻ 60 കാരന്റെ ശ്രമം; ചെരുപ്പൂരിയടിക്കാൻ പഞ്ചായത്ത്; പിന്നാലെ വിവാദം

മേഘ്നയെ കേരളത്തിൽ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 76കാരിയായ സാവിത്രിയമ്മ എന്ന പരാതിക്കാരിയുടേയും ഭർത്താവിന്റെയും ജോയിന്റ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നതിൽ സഹായിച്ചിരുന്നത് മേഘ്ന ആയിരുന്നു. മാന്യമായ പെരുമാറ്റത്തിലൂടെ മേഘ്‌ന 76കാരിയുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരുടെ സ്വകാര്യ വിവരങ്ങളും കരസ്ഥമാക്കി തട്ടിപ്പ് നടത്തുകയായിരുന്നു.

Also read: നിയമവിരുദ്ധവും ദേശീയ സുരക്ഷയെ ബാധിക്കുന്നതും; സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്

2025 ജനുവരിയിൽ പരാതിക്കാരിയായ വയോധിക ബെംഗളൂരുവിലെ വീട് വിറ്റതിന്റെ ഒരു കോടി രൂപ ഇവരുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നു. ഈ പണം എഫ്ഡി രൂപത്തിലിടാനെന്ന പേരിൽ ആർടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും മേഘ്ന ഒപ്പിട്ട് വാങ്ങിയ ശേഷം അക്കൗണ്ടിൽ നിന്ന് നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News