കനത്ത ചൂട്, നിർജലീകരണം; കുനോ ദേശീയോദ്യാനത്തിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തു

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തു. രണ്ട് മാസം മുൻപ് മാത്രം ജനിച്ച ചീറ്റക്കുഞ്ഞുങ്ങളാണ് ചത്തത്.

കനത്ത ചൂടും നിർജലീകരണവുമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 24ന് നമീബിയയിൽ നിന്നെത്തിച്ച ജ്വാല എന്ന ചീറ്റക്ക് ജനിച്ച കുഞ്ഞുങ്ങളാണ് ചത്തത്. ജ്വാല നാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. ഇതിൽ ഒരു കുഞ്ഞ് മുൻപേ ചത്തിരുന്നു. ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ കൂടി ചത്തതോടെ ഒരു കുഞ്ഞ് മാത്രമേ ജീവനോടെ അവശേഷിക്കുന്നുള്ളൂ.

പരിസ്ഥിതി മന്ത്രാലയമാണ് ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി നമീബിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽനിന്നും ചീറ്റകളെ കൊണ്ടുവന്നത്. മൊത്തം 20 ചീറ്റകളെ കൊണ്ടുവന്നതിൽ മൂന്നെണ്ണം വിവിധ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസങ്ങളിൽ ചത്തിരുന്നു. ബാക്കിയുള്ള ചീറ്റകളെ സൂക്ഷമായി നിരീക്ഷിച്ച് പോരുകയാണ് അധികൃതർ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here