പകൽ മുംബൈയിൽ സൗത്ത് ഇന്ത്യൻ സ്പെഷ്യൽ ഷെഫ്, രാത്രി മോഷണം; വല്ലാത്തൊരു പണി തന്നെ

കഴിക്കാനെത്തുന്നവർക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും മുംബൈയിലെ പ്രമുഖ ഹോട്ടലിലെ ഷെഫാണ് കക്ഷി. എന്നാൽ രാത്രിയായൽ
മോഷണമാണ് തൊഴിൽ. ഇങ്ങനെയൊരാളെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ആർ കെ പുരെ പൊലീസിൻ്റെ വലയിൽ വീണത്.

22 കാരനായ നിലീഷാണ് അറസ്റ്റിലായത്. മുംബൈയിൽ തന്നെയുള്ള ടി സെൻമ എന്നയാളുടെ പരാതിയാണ് ഇയാളെ കെണിയിലാക്കിയത്. കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും മൂന്നര ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയി. ഇതിനെത്തുടർന്ന് പരാതി നൽകുകയും ചെയ്തു. ഇതിൻ്റെ അന്വേഷമാണ് ഇയാളിലേക്ക് എത്തിച്ചത്.

Also read: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം ; വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതാൻ വന്നത് 20-കാരൻ

ഇയാളിൽ നിന്നും പണവും ആഭരണവും കണ്ടെടുത്തു. സിസിടിവി പരിശോധിച്ചാണ് ഇയാളിലേക്ക് പൊലീസെത്തിയത്. എന്നാൽ പിടിയിലായ ഉടൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത് എന്നാൽ പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധന ഇയാളാണ് പ്രതിയെന്നതിലേക്ക് പൊലീസിനെയെത്തിച്ചു. ഒരുമിച്ച് ജോലി ചെയ്യുന്നായാൾ ഇങ്ങനെയൊരു കുറ്റവാളിയാണെന്ന് അറിഞ്ഞ സഹപ്രവർത്തകരും ഞെട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News