ചെല്ലാനം ടെട്രാപോഡ് കടല്‍ ഭിത്തി രണ്ടാം ഘട്ടം: 306 കോടിയുടെ പദ്ധതിക്ക് മന്ത്രിതല അംഗീകാരം

ചെല്ലാനം ടെട്രാപോഡ് കടല്‍ ഭിത്തി രണ്ടാം ഘട്ടത്തിന് 306 കോടിയുടെ പദ്ധതിക്ക് അംഗീകാരം. 3.6 കി.മീറ്റര്‍ ദൂരം കൂടി കടല്‍ ഭിത്തി നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.

ആദ്യമന്ത്രി സഭാ യോഗത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പാണ് ചെല്ലാനത്തെ ഈ ടെട്രാപോഡ് കടൽഭിത്തി. ഓരോ മഴക്കാലത്തും കടൽ കലിതുള്ളുമ്പോഴും സുരക്ഷാ ഭിത്തിയുടെ ഉറപ്പിൽ ഇന്ന് ഈ മനുഷ്യർ സമാധാനത്തോടെ ഉറങ്ങുന്നു.

Also Read : ഗ്യാരന്‍റി റിഡംപ്ഷൻ ഫണ്ട് രൂപീകരണത്തിനും ഖാദി ഗ്രാമ വ്യവസായ ബോർഡിലെ പെൻഷൻ പരിഷ്‌കരണത്തിനും അനുമതി നൽകി മന്ത്രിസഭാ യോഗം

347 കോടി ചിലവിൽ 7.3 കി.മീറ്റർ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ലാണ് പൂർത്തിയായത്. അതിനോട് ചേർന്ന് നിർമ്മിച്ച വാക്ക് വേ യിൽ ഇന്ന് നിരവധി പേർ എത്തുന്നുണ്ട്. രണ്ടാം ഘട്ടത്തിലൂടെ കടലാക്രമണം നേരിടുന്ന കൂടുതൽ പ്രദേശങ്ങളിലേക്കും സർക്കാർ സുരക്ഷാ ഭിത്തി നിർമ്മിക്കും

മഴക്കാലം ഒരു പേടിസ്വപ്നമായിരുന്നു ഇവർക്ക് .ഇന്ന് നെഞ്ചിടിപ്പില്ലാതെ ഈ മനുഷ്യർ മഴ ആസ്വദിക്കുന്നു. ചെല്ലാനത്തെ പോലെ കടലാക്രമണം രൂക്ഷമായ തീരദേശത്തെയും സംരക്ഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News