
കേരള തീരത്ത് കടലാക്രമണം രൂക്ഷമാകുമ്പോഴും സംസ്ഥാന സർക്കാർ ഒരുക്കിയ സുരക്ഷയിലാണ് കൊച്ചി ചെല്ലാനം നിവാസികൾ. 347 കോടി മുടക്കി 7.3 കിലോ മീറ്റർ നിർമ്മിച്ച ടെട്രാപോഡുകൾ ഇവരുടെ ജീവിതം സുരക്ഷിതമാക്കി. രണ്ടാംഘട്ട പ്രഖ്യാപിച്ചതോടെ സമീപ തീരപ്രദേശങ്ങളിലേക്കും സുരക്ഷ ഭിത്തി സർക്കാർ നിർമ്മിക്കും
ആദ്യമന്ത്രി സഭാ യോഗത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പാണ് ചെല്ലാനത്തെ ഈ ടെട്രാപോഡ് കടൽഭിത്തി. ഓരോ മഴക്കാലത്തും കടൽ കലിതുള്ളുമ്പോഴും സുരക്ഷാ ഭിത്തിയുടെ ഉറപ്പിൽ ഇന്ന് ഈ മനുഷ്യർ സമാധാനത്തോടെ ഉറങ്ങുന്നു.
ALSO READ: ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം
347 കോടി ചിലവിൽ 7.3 കി.മീറ്റർ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ലാണ് പൂർത്തിയായത്. അതിനോട് ചേർന്ന് നിർമ്മിച്ച വാക്ക് വേ യിൽ ഇന്ന് നിരവധി പേർ എത്തുന്നുണ്ട്. രണ്ടാം ഘട്ടത്തിലൂടെ കടലാക്രമണം നേരിടുന്ന കൂടുതൽ പ്രദേശങ്ങളിലേക്കും സർക്കാർ സുരക്ഷാ ഭിത്തി നിർമ്മിക്കും
മഴക്കാലം ഒരു പേടിസ്വപ്നമായിരുന്നു ഇവർക്ക് .ഇന്ന് നെഞ്ചിടിപ്പില്ലാതെ ഈ മനുഷ്യർ മഴ ആസ്വദിക്കുന്നു. ചെല്ലാനത്തെ പോലെ കടലാക്രമണം രൂക്ഷമായ തീരദേശത്തെയും സംരക്ഷിക്കണമെന്നാണ് ഇവരുടെ ആഗ്രഹം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here